Latest NewsNewsIndiaLife StyleDevotionalSpirituality

ആൺമൃഗങ്ങളെ മാത്രം ബലി നൽകും, ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷമാക്കുന്ന കാമാഖ്യ ക്ഷേത്രം

സ്ഥിരമായി മൃഗബലിയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കാമാഖ്യ

ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷമാക്കുന്ന ഒരു ക്ഷേത്രമാണ് കാമാഖ്യ. ഭാരതത്തിലെ അന്‍പത്തിയൊന്നു ശക്തിപീഠങ്ങളിൽ ഒന്നായ കാമാഖ്യയിൽ യോനീ വിഗ്രഹത്തെ കൂടാതെ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി), ആദിശക്തി (ദുർഗ്ഗ) എന്നീ ദേവീസങ്കല്പങ്ങളെയും കുടിയിരുത്തിയിട്ടുണ്ട്.

ദേവിയുടെ ആർത്തവ ദിനങ്ങളിൽ നടക്കുന്ന അമ്പുബാച്ചി മേളയുടെ സമയത്ത് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഭക്തർ ദേവീ ദർശനത്തിനായി ഇവിടെ എത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദിയുടെ നിറം ചുവപ്പാകും. കൂടാതെ ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ചുവന്ന നിറം പടരും. ഈ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ ദിവസങ്ങളിൽ നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. അന്ന് ഇവിടെ നിന്ന് ഭക്തർക്കു ചുവന്ന നിറമുള്ള തുണിയാണ് പ്രസാദമായി നൽകുന്നത്.

സ്ഥിരമായി മൃഗബലിയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കാമാഖ്യ. എന്നാൽ ആൺമൃഗങ്ങൾ മാത്രമേ കാമാഖ്യയിൽ ബലിയാക്കപ്പെടാറുള്ളൂ. പൂജയുടെ പ്രസാദമായി ചുവപ്പു നിറത്തിലുള്ള പൂക്കൾ, തുണി എന്നിവ ലഭിക്കും.

shortlink

Post Your Comments


Back to top button