Latest NewsNewsIndia

കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി

ഗുവാഹട്ടി : അസ്സമിലെ പ്രശസ്ത ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അസ്സമിൽ എത്തിയതായിരുന്നു അദ്ദേഹം.

അസ്സമിൽ എത്തിയ അദ്ദേഹം ആദ്യം എത്തിയത് കാമാഖ്യ ക്ഷേത്രത്തിലാണ്. മന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നിലച്ചാൽ താഴ്‌വരയിൽ കുടികൊള്ളുന്ന ദേവി കാമാഖ്യയുടെ അനുഗ്രഹത്താലാണ് ദിനം ആരംഭിച്ചതെന്ന് ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. ദേവിയിൽ നിന്നും അനുഗ്രഹം തേടിയ ശേഷം സംസ്ഥാനത്ത് സംഘടിപ്പിച്ച വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button