Latest NewsNewsIndiaCrime

വീട്ടില്‍ പെണ്‍കുട്ടി മാത്രം: മീറ്റര്‍ റീഡിങ്ങിനായി എത്തിയ വൈദ്യുതി ജീവനക്കാരൻ 12-കാരിയെ പീഡിപ്പിച്ചു

ഭോപ്പാല്‍ : വൈദ്യുതി മീറ്റര്‍ രേഖപ്പെടുത്താന്‍ എത്തിയ ആള്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സോനു വര്‍മ എന്ന വൈദ്യുതി ജീവനക്കാരനെതിരെയാണ് പരാതി.

മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. മീറ്റര്‍ റീഡിങ്ങ് രേഖപ്പെടുത്താന്‍ ഇയാൾ എത്തിയപ്പോള്‍ പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ക്ഷിതാക്കള്‍ സമീപപ്രദേശത്ത്‌ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വീട്ടിലെത്തിയ ഇയാൾ ആദ്യം പെണ്‍കുട്ടിയോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് പെണ്‍കുട്ടി വെള്ളം നൽകിയപ്പോൾ വീണ്ടും വെള്ളത്തിനായി ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ പോയപ്പോള്‍ അയാളും വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Read Also :  പൂവാർ ലഹരി പാർട്ടി: അഞ്ച് ലക്ഷത്തിന് മുകളിൽ മൂല്യമുള്ള ലഹരി ഇടപാട് നടന്നതായി എക്സൈസിന്റെ കണ്ടെത്തൽ

പെണ്‍കുട്ടി ഒച്ചവെച്ചതോടെ അയല്‍വാസിയായ ഒരു സ്ത്രീ ഓടിയെത്തി. ഇവര്‍ അയല്‍വാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button