Latest NewsNewsLife StyleFood & CookeryHealth & Fitness

ഡയറ്റിങ് തുടങ്ങുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ വിവിധതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ഉണ്ട്. എന്നാൽ, ഈ ഡയറ്റുകൾ ഇണങ്ങുന്നത് തന്നെയാണോ എന്ന് മനസിലാക്കാതെയാണ് പലരും ഡയറ്റ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ക്യത്യമായ ധാരണകളില്ലാതെ ഡയറ്റിങ് ചെയ്യുന്നവർ സ്വന്തം ശരീരത്തിന്റെ ആരോ​ഗ്യം അപകടത്തിൽപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ ഡയറ്റിങ് തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉയരം, തൂക്കം, പ്രായം, ശാരീരിക അധ്വാനം, ചെയ്യുന്ന ജോലി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡയറ്റ് ചിട്ടപ്പെടുത്തേണ്ടത്. അതിനാൽ ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഒരു വിദ​ഗ്ധ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം മാത്രമേ ഭക്ഷണക്രമം തീരുമാനിക്കാവൂ.

Read Also  :  വിദ്വേഷ പ്രചരണം നടത്തിയെന്ന് റോഹിങ്ക്യകൾ : 150 ബില്യൺ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫേസ്ബുക്കിനെതിരെ കേസ്

ബിഎംഐ മാത്രം അടിസ്ഥാനമാക്കിയല്ല ഡയറ്റ് പ്ലാൻ ചെയ്യേണ്ടത്, ഒാരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റ് തിരഞ്ഞെടുക്കേണ്ടത്.

എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളവർ ഭാരം കുറയ്ക്കാൻ ഡയറ്റിങ് ചെയ്യുന്നത് അപകടകരമായി മാറാം. അതിനാൽ അവർ ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ ഡയറ്റിങ് ചെയ്യാൻ പാടുള്ളൂ.

Read Also  :   ഹാജർ കുറവ് : എംപിമാർക്കെതിരെ കർശന നടപടിയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡയറ്റിങ് തുടങ്ങുമ്പോൾ ദിവസവും കുറഞ്ഞത് ഒന്നര രണ്ടു ലിറ്റർ വെള്ളം കുടിക്കണം. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറംതള്ളാൻ ഇത് സഹായിക്കും.

ഒരിക്കലും ഡയറ്റ് പ്ലാൻ സ്വയം തയ്യാറാക്കി പിൻതുടരുത്. ഇത് മിക്കപ്പോഴും ശരീരത്തിന് ഹാനികരമായ പല അവസ്ഥകൾക്കും കാരണമായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button