Latest NewsMenNewsWomenLife StyleFood & CookeryHealth & Fitness

ദിവസം മുഴുവൻ ഊര്‍ജ്ജസ്വലരായിരിക്കാൻ പ്രാതലിൽ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം അത്യാവശ്യം

എല്ലുകള്‍ക്ക്​ ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമണ്

ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവന്‍ ഊര്‍ജവും​ പ്രാതലില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാൽ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

പ്രാതലിൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കുക. എല്ലുകള്‍ക്ക്​ ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമാണ്​.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത്​ ഗ്യാസ്​ട്രോഇന്‍റസ്​റ്റിനല്‍ ഹോര്‍മേണുകളെ ഉ‌ത്തേജിപ്പിച്ച്‌​ ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കാന്‍ തലച്ചോറിന്​ സിഗ്​നല്‍ നല്‍കും. ശരീരം സുഗമമായി പ്രവര്‍ത്തിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത്​ എപ്പോഴും ഊര്‍ജ്ജസ്വലരാക്കി നിര്‍ത്തുന്നു.

Read Also : താമരശ്ശേരി ദേശീയപാതയിൽ അപകടം : നിയന്ത്രണം തെറ്റിയ കാറ് പാലത്തിന് മുകളില്‍ നിന്നും തോട്ടിലേക്ക് വീണു

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലവേദന, അലസത, മയക്കം, ഇടയ്​ക്കുള്ള വിശപ്പ്​​ എന്നിവയെയും ഇല്ലാതാക്കുന്നു. ഇടയ്ക്കിടെയുള്ള വിശപ്പ് ഒഴിവാകുന്നതിലൂടെ അനാവശ്യമായി ഭക്ഷണം കഴിക്കുന്നത്​ ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്​ കഴിക്കുന്നതെങ്കില്‍ പഞ്ചസാരയുടെ അളവ്​ ​സന്തുലിതമായിരിക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button