കല്പകഞ്ചേരി: നഴ്സിങ്ങിന് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തിൽ പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർഥിയിൽ നിന്ന് മറ്റൊരു സ്ഥാപനത്തിൽ നഴ്സിങ്ങിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയെടുത്തത്. കോട്ടയം കുറവിലങ്ങാട് സ്വദേശി തോമസ് ജോർജിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്.
50,000 രൂപ ഗൂഗിൾ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നൽകാതെ മുങ്ങിയ ഇയാളെ ഒളിവിൽ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കല്പകഞ്ചേരി ഇൻസ്പെക്ടർ പി.കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ രാജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആൽബിൻ, അഭിമന്യു, വിപിൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
Post Your Comments