വാഷിംഗ്ടണ്‍: സാമ്രാജ്യത്വ വികസനം ലക്ഷ്യമിട്ട് ചൈന. ആഫ്രിക്കന്‍ മേഖല കയ്യടക്കാന്‍ സൈനിക താവളത്തിനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കപ്പുറം സ്ഥിരം സൈനിക കേന്ദ്രമെന്ന തന്ത്രമാണ് ചൈന നടപ്പാക്കുന്നത്. ഇക്വറ്റോറിയല്‍ ഗ്വിനിയ എന്ന ആഫ്രിക്കന്‍ രാജ്യത്തിലാണ് ചൈനയുടെ കണ്ണ്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞത്.
Read Also : ആന്ധ്രാ പോലീസ് ഇതുവരെ നശിപ്പിച്ചത് 1491.2 കോടി രൂപയുടെ കഞ്ചാവ് തോട്ടം
ചൈനയുടെ പസഫിക്കിലെ സ്ഥിരം സങ്കേതങ്ങളില്‍ നിന്നും ആയിരക്കണക്കിന് മൈലുകളപ്പുറമാണ് ബീജിംഗ് കണ്ണുവയ്ക്കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ആഫ്രിക്കന്‍ തീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിലവിലെ വാണിജ്യപാതകളിലാണ് സ്ഥിരം താവളമുറപ്പിക്കാന്‍ ചൈന ലക്ഷ്യമിടുന്നത്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഖനനവും നിര്‍മ്മാണവും നടത്തുന്ന ചൈന എല്ലാമേഖലയിലും സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളായും എഞ്ചിനീയര്‍മാരായും എത്തുന്ന ഭൂരിഭാഗംപേരും പി.എല്‍.എ അംഗങ്ങളാണെന്നും അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നു.
ദരിദ്രരായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാവസായിക-നിര്‍മ്മാണ സഹായങ്ങള്‍ നല്‍കി മുന്നേറുന്ന ചൈന വന്‍തോതില്‍ സാമ്പത്തിക സഹായവും നല്‍കുകയാണ്.
Post Your Comments