വാഷിംഗ്ടണ്‍: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 35,000 കോടി രൂപ വിലയുള്ള ഛിന്നഗ്രഹം ഭൂമിക്കരികില്‍ എത്തുമെന്ന് നാസ. 4600 നീരിയസ് എന്നാണ് ഈ ഛിന്നഗ്രഹത്തെ അറിയപ്പെടുന്നത്. 35,000 കോടി വിലപിടിപ്പുള്ള ഇരുമ്പ്, കോബാള്‍ട്ട്, നിക്കല്‍ ലോഹനിക്ഷേപവും മറ്റ് ധാതു നിക്ഷേപങ്ങളും ഈ ഛിന്ന ഗ്രഹത്തിലുണ്ടെന്ന് നാസ അറിയിച്ചു.
Read Also : പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളില്‍ കൈകോര്‍ത്ത് ഇന്ത്യയും റഷ്യയും
ഡിസംബര്‍ 11നാകും നീരിയസ് ഭൂമിയുടെ അടുത്ത് എത്തുക. മണിക്കൂറില്‍ 23,700 കിലോമീറ്ററാകും അപ്പോള്‍ അതിന്റെ വേഗം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 10 മടങ്ങുണ്ടാകും നീരിയസും ഭൂമിയും തമ്മിലുള്ള ദൂരമെന്നാണ് നാസ വെളിപ്പെടുത്തുന്നത്. ഛിന്നഗ്രഹം നാസയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
ഗൈയ എന്ന ഗ്രീക്ക് ദേവതയുടെ പുത്രനായ ദേവന്‍ നീരിയസിന്റെ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. 1982 ലാണ് നീരിയസിനെ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളം സമയമെടുത്ത് സൂര്യനെ വലംവെയ്ക്കുന്ന ഈ ഛിന്നഗ്രഹം പത്ത് വര്‍ഷം കൂടുമ്പോള്‍ ഭൂമിയ്ക്കരികില്‍ എത്തും. നീരിയസ് അടുത്ത തവണ ഭൂമിയ്ക്ക് അരികില്‍ എത്തുന്നത് 2031ലായിരിക്കും.
Post Your Comments