KeralaLatest NewsNewsIndia

‘ബാബർ ബ്രിട്ടീഷ്കാരനെ പോലെ ഭാരതത്തിന്റെ ശത്രുവാണ്, കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത്’: അബ്‌ദുള്ളക്കുട്ടി

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ വിമർശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്‌ദുള്ളക്കുട്ടി രംഗത്ത്. ബാബർ ബ്രിട്ടീഷ്കാരനെ പോലെ ഭാരതത്തിന്റെ ശത്രുവാണെന്നും ചരിത്രം അറിയാതെ കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.

Also Read:കല്ലടയാറ്റിൽ ഒഴുക്കിൽ പെട്ട യുവാവിന് രക്ഷകരായി അഗ്​നിശമനസേന

‘ഹേ, സുഡാപ്പികളെ, ബാബർ ബ്രിട്ടീഷ്കാരനെ പ്പോലെ ഭാരതത്തിന്റെ ശത്രുവാണ്. ചരിത്രം അറിയതെ നിങ്ങള് കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേരി കളിക്കരുത് . അത് ദേശസ്നേഹികൾ പൊറുക്കില്ല’, അബ്‌ദുള്ളക്കുട്ടി വിമർശിച്ചു. നേരത്തെ, സംവിധായകൻ അലി അക്ബറും സംഭവത്തിനെതിരെ വിമർശവുമായി രംഗത്ത് വന്നിരുന്നു. മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണെന്നും അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണമെന്നും അലി അക്ബർ പറഞ്ഞു. ബാബർ അധിനിവേശനക്കാരനായ മൃഗമായിരുന്നുവെന്നും അവനോട് യാതൊരു വിധത്തിലും ഹൈന്ദവർ അനുകമ്പ കാണിക്കേണ്ടതില്ല എന്നും അലി അക്ബർ വ്യക്തമാക്കി.

അതേസമയം, നിരവധി പരാതികളാണ് സംഭവത്തിനെതിരെ പോലീസിൽ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി എത്തിക്കഴിഞ്ഞു. ഇതിൽ ഏറ്റവും വൈകാരികമായ സംഭവം ശബരിമലയിൽ പോകാൻ നോമ്പ് നോക്കുന്ന ഒരു വിദ്യാർത്ഥിക്കും ‘I AM ബാബ്‌റി’ എന്ന ബാഡ്ജ് ധരിപ്പിച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button