കിയിവ്: റഷ്യയെ നേരിടാൻ തയ്യാറാണെന്നു പ്രഖ്യാപിച്ച് ഉക്രൈൻ പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്കി. തിങ്കളാഴ്ച, നാഷണൽ ആർമി ഡേയിൽ ഉക്രൈൻ സായുധസേനയുടെ ആയുധങ്ങളെല്ലാം പരേഡിൽ പ്രദർശിപ്പിച്ചു.
‘രാജ്യം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന റഷ്യയിൽ നിന്നും ഉക്രൈന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇവിടുത്തെ സായുധ സേനാംഗങ്ങൾ സദാ സജ്ജരാണ്’ സെലെൻസ്കി പറഞ്ഞു.
2014-മുതലുള്ള സുഹൃദ് രാഷ്ട്രമായ അമേരിക്കയുടെ ആയുധ സഹായവും ഉക്രൈനു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ മാത്രം, രണ്ട് ബില്യൺ യു.എസ് ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക ഉക്രൈനു നൽകിയിട്ടുള്ളത്.
ഉക്രൈൻ അതിർത്തിയിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി റഷ്യ സൈനിക വിന്യാസം നടത്തുന്നുണ്ട്. ഇത് രാജ്യം പിടിച്ചടക്കാനുള്ള ശ്രമത്തിനു മുന്നോടിയാണെന്ന് ഉക്രൈൻ ആശങ്കപ്പെടുന്നു. എന്നാൽ റഷ്യ, ഈ ആരോപണം അടിസ്ഥാനമില്ലാത്ത ആശങ്കയാണെന്നു പറഞ്ഞ് തള്ളുകയാണ്.
Post Your Comments