ഓക്ലാൻഡ്: ചൈനയിൽ നടക്കാനിരിക്കുന്ന ബീജിങ് ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കുമെന്ന് ന്യൂസിലാൻഡ്. നേരത്തേ, ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് അമേരിക്കയും അറിയിച്ചിരുന്നു. ഇതിനു തൊട്ടു പിറകെയാണ് ന്യൂസിലൻഡും അതേ പാത പിന്തുടരുന്നത്.
2022 ഫെബ്രുവരി നാലിനാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. ന്യൂസിലാൻഡ് നയതന്ത്ര പ്രതിനിധികൾ ഇതിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി ഗ്രാൻഡ് റോബർട്ട്സൺ നേരിട്ടാണ് അറിയിച്ചത്. ന്യൂസിലാൻഡ് ടെലിവിഷൻ ന്യൂസ് ചാനലിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ന്യൂസിലാൻഡ് കായിക താരങ്ങൾ ഒളിംപിക്സിൽ പങ്കെടുക്കുന്ന കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചില്ല.
ഉയിഗുർ മുസ്ലിങ്ങളോടുള്ള മനുഷ്യത്വരഹിതമായ ചൈനയുടെ പെരുമാറ്റം കാരണമാണ് യു.എസിന്റെ ഈ തീരുമാനം. ഉയിഗുർ കൂട്ടക്കൊലകൾ, മനുഷ്യരാശിയോടുള്ള കുറ്റമായാണ് അമേരിക്ക കാണുന്നത്. ഇതിനു നിശബ്ദ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ന്യൂസിലാൻഡിന്റെ ഈ തീരുമാനം.
Post Your Comments