Latest NewsInternational

കോവിഡിനെ തടുക്കുന്ന ചൂയിങ്ഗം : പുതിയ കണ്ടെത്തലുമായി ഗവേഷകർ

വാഷിംഗ്ടൺ: കോവിഡ് വ്യാപനത്തെ തടയാനാകുന്ന ചൂയിങ്ഗം വികസിപ്പിച്ച് യു.എസിലെ പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകർ. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ചൂയിങ്ഗം നിർമ്മിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കി. ഉമിനീർ ഗ്രന്ഥികളിൽ പെരുകുന്ന വൈറസിനെ ഉമിനീറിൽവെച്ച് തന്നെ നിർവീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നത്. രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഹെന്റി ഡാനിയേൽ പറഞ്ഞു.

കോവിഡിന് മുൻപ് ആൻജിയോടെൻസിൻ ഹോർമോണുകൾ രൂപാന്തരപ്പെടുത്തുന്ന എൻസൈം പ്രോട്ടീനുകളെക്കുറിച്ച് ഗവേഷകർ പഠനം നടത്തിയിരുന്നു. പല്ലുകളെ ബാധിക്കുന്ന ബാക്ടീരിയാരോഗത്തെ പ്രതിരോധിക്കുന്ന പ്രോട്ടീനുകളുള്ള ചൂയിങ്ഗവും ഇവർ നിർമിച്ചിട്ടുണ്ട്.

പിന്നീട്, ഇരുഗവേഷണങ്ങൾക്കും സംയുക്തമായി കോവിഡ് വൈറസുകളെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു. ചൂയിങ്ഗം ഉപയോഗിച്ച് രോഗികളിൽ പരീക്ഷണം നടത്താനുള്ള അനുമതി ഗവേഷകർ തേടിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button