Latest NewsKeralaNewsIndia

വിദ്യാർത്ഥികളുടെ ഷർട്ടിൽ ‘ഞാൻ ബാബറി’ സ്റ്റിക്കർ: പിന്നിൽ എസ്.ഡി.പി.ഐ എന്ന് യുവമോർച്ച

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഇന്ന് (ഡിസംബര്‍ 6) പത്തനംതിട്ട കോട്ടാങ്ങലിലെ, സെന്റ്മേരീസ് സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. വിദ്യാർത്ഥികളുടെ ഷർട്ടിൽ ‘ഞാൻ ബാബറി’ എന്ന് എഴുതിയ സ്റ്റിക്കർ പതിപ്പിച്ചതിന്റെ ഫോട്ടോയാണ് വൈറലായത്. ചിത്രത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ രംഗത്ത് വന്നു. നാട്ടിൽ വർഗീയതയുടെ വിഷം തുപ്പി കലാപത്തിനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നതെന്ന് പ്രഫുൽ ആരോപിച്ചു.

‘സിപിഎമ്മും ,എസ്ഡിപിഐ ഉം ഒരുമിച്ച് ഭരിക്കുന്ന പത്തനംതിട്ട കോട്ടാങ്ങലിലെ, സെന്റ്മേരീസ് സ്കൂൾ വിദ്യാർത്ഥികളുടെ ഷർട്ടിലാണ് എസ്.ഡി.പി.ഐക്കാർ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിക്കുന്നത്. നാട്ടിൽ വർഗീയതയുടെ വിഷം തുപ്പി കലാപത്തിനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്. താങ്ങും തണലുമായി സി പി എം നേതൃത്വം. പോലീസിനെ നിഷ്ക്രിയമാക്കി ഭീകരവാദികൾക്ക് അഴിഞ്ഞാടാനുളള അവസരമൊരുക്കുകയാണ് കേരള മുഖ്യമന്ത്രി’, പ്രഫുൽ കൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ഗള്‍ഫ് രാജ്യത്ത് ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം

അതേസമയം, ഇതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. ചെറിയ കുട്ടികളുടെ നെഞ്ചത്ത് ഇത് ഒട്ടിക്കുന്നതിന്റ ഉദ്ദേശ്യമെന്തെന്ന് സോഷ്യൽ മീഡിയ വഴി പലരും ചോദിക്കുന്നു. ‘ഇതാണോ മതേതര ഘേരളം? ബാബറി മസ്ജിദ് ഒരു മത വിഷയം ആണ്. ശ്രീരാമ ക്ഷേത്രവും ഒരു മത വിഷയമാണ്. അത് പൊളിക്കുന്നതും പണിയുന്നതും കളയുന്നതും നിർത്തുന്നതും എല്ലാം രണ്ട്. മതക്കാരുടെ വിഷയമാണ്,
അല്ലാതെ അതൊരു സാമൂഹ്യ വിഷയമല്ല. ഞാൻ ബാബറി എന്ന് എഴുതി വെക്കേണ്ടത് പഠിക്കാൻ പോകുന്ന കുഞ്ഞുങ്ങടെ നെഞ്ചത്തല്ല’, എന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button