News

തിരുവനന്തപുരത്തെ ലഹരി പാര്‍ട്ടിയില്‍ വമ്പന്‍ സ്രാവുകള്‍, പൂവാറിലെ റിസോര്‍ട്ടില്‍ നടന്നത് 17 ലഹരി പാര്‍ട്ടികള്‍

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കുന്നത് വമ്പന്‍ സ്രാവുകളെന്ന് റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ ഈ റിസോര്‍ട്ടില്‍ നടന്നത് 17 ലഹരിപാര്‍ട്ടിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ നടന്ന പാര്‍ട്ടിയില്‍ നിന്നും ഏകദേശം ഏഴ് ലക്ഷം രൂപയാണ് സംഘാടകര്‍ക്ക് ലഭിച്ചത്. നിശാപാര്‍ട്ടിയ്ക്ക് പിന്നില്‍ വലിയ ലഹരി മാഫിയയാണ് ഉള്ളതെന്നും അന്വേഷണസംഘം പറഞ്ഞു.

അന്തര്‍സംസ്ഥാന ലഹരിപാര്‍ട്ടി നടത്തുന്ന നിര്‍വാണ ഗ്രൂപ്പാണ് ലഹരിപാര്‍ട്ടിയുടെ സംഘാടകര്‍. അറസ്റ്റിലായ അക്ഷയ് മോഹനും അതുലുമാണ് നിര്‍വാണയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സംഘത്തിന് സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

പുതുവത്സരാഘോഷം മുന്നില്‍ കണ്ട് നഗരത്തില്‍ ലഹരി ഒഴുക്കുന്നതിന് മുന്നോടിയായിട്ടാണ് പൂവാറിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ലഹരിപാര്‍ട്ടി. പെട്ടന്ന് തിരിച്ചറിയാതിരിക്കാന്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വില്‍പ്പന. 3000, 2000, 1000 രൂപയ്ക്കായിരുന്നു ടിക്കറ്റ് നല്‍കിയത്.

റിസോര്‍ട്ടില്‍ നിന്നുള്ള ഹാര്‍ഡ് ഡിസ്‌ക് അനേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായവരെ കൂടാതെ കൂടുതല്‍ പേര്‍ പിന്നിലുണ്ടെന്നാണ് നിഗമനം. ലോക്ഡൗണ്‍ സമയത്ത് ഇരുന്നൂറില്‍ അധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാര്‍ട്ടി ഇവിടെ നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ദ്വീപിന് നടുവിലായതിനാല്‍ തന്നെ ഇവിടേയ്ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button