Latest NewsUAENewsInternationalGulf

ശൈഖ് മുഹമ്മദിന് സന്ദേശം അയച്ച് സൽമാൻ രാജാവ്

ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് സന്ദേശം അയച്ച് സൗദി കിരീടാവകാശിയും തിരുഗേഹങ്ങളുടെ സംരക്ഷകനുമായ സൽമാൻ രാജാവ്. യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സൽമാൻ രാജാവിന്റെ കത്ത് സ്വീകരിച്ചത്. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയാണ് ശൈഖ് മുഹമ്മദിന് കത്ത് കൈമാറിയത്.

Read Also: വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം: 3 എസ്ഡിപിഐക്കാർക്കെതിരെ കേസ്, ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

യുഎഇ പ്രസിഡന്റിന് സൽമാൻ രാജാവ് ആശംസകൾ നേർന്നു. യുഎഇയുടെയും ജനങ്ങളുടെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആശംസകളും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരസ്പര താത്പര്യമുള്ള വിഷയങ്ങളെ കുറിച്ചും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഖത്തർ, കുവൈത്ത്, ഒമാൻ രാജ്യ തലവന്മാർക്കും സൽമാൻ രാജാവ് ഔദ്യോഗിക സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്.

Read Also: സംഘപരിവാർ ഭീകരതയും, കോൺഗ്രസിന്റെ മാപ്പർഹിക്കാത്ത നിശബ്ദതയും കോൺഗ്രസ് മറയ്ക്കാൻ ശ്രമിച്ചാലും ഇന്ത്യ മറക്കില്ല: എഎ റഹീം

shortlink

Related Articles

Post Your Comments

Related Articles


Back to top button