Latest NewsNewsSaudi ArabiaInternationalGulf

കൊവാക്‌സിന് അംഗീകാരം നൽകി സൗദി

റിയാദ്: ഇന്ത്യയുടെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആശ്വാസ വാർത്ത. കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം, സിനോവാക്, ഇന്ത്യയുടെ കോവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകൾക്കാണ് സൗദി അംഗീകാരം നൽകിയത്.

Read Also: കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്

അംഗീകാരമുള്ള വാക്സിനുകളുടെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശനം അനുവദിക്കും. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്സിനുകൾക്കാണ് സൗദിയിൽ അംഗീകാരം ഉണ്ടായിരുന്നത്. പുതുതായി നാലു വാക്‌സിനുകൾക്ക് കൂടി അംഗീകാരം ലഭിച്ചതോടെ ആകെ എട്ട് വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരമായി.

അതേസമയം അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയ്ൻ പാലിക്കണം.

Read Also: അപ്രതീക്ഷിതമായിരുന്നില്ല കാലേകൂട്ടി തീരുമാനിച്ചതാണ്‌, പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നു: എ എ റഹീം

shortlink

Related Articles

Post Your Comments

Related Articles


Back to top button