
ദോഹ: ഖത്തറിൽ പ്രവാസികളുടെ താമസം നിയമ വിധേയമാക്കാൻ അനുവദിച്ചിരിക്കുന്ന ഗ്രേസ് പീരിഡ് ഉപയോഗപ്പെടുത്തി പ്രവാസികൾ. ഇരുപതിനായിരത്തിലധികം പേരാണ് ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്തി അപേക്ഷ നൽകിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഒക്ടോബർ 10 നാണ് ഖത്തറിൽ ഗ്രേസ് പീരിയഡ് ആരംഭിച്ചത്.
താമസം നിയമവിധേയമാക്കാനായി അടയ്‌ക്കേണ്ട തുകയിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികളുടെ അപേക്ഷ ഇനിയും വർധിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. ഡിസംബർ 31 വരെയാണ് ഗ്രേസ് പീരിയഡ് ആനുകൂല്യം ലഭ്യമാകുന്നത്. രാജ്യത്തേക്കുള്ള പ്രവാസികളുടെ പ്രവേശനം, മടക്കം, താമസം എന്നിവ സംബന്ധിച്ച 21/2015 നിയമത്തിന്റെ ലംഘനങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിലൂടെ പരിഹരിക്കാൻ കഴിയുന്നത്. എന്നാൽ ഗാർഹിക തൊഴിലാളികളെ ഗ്രേസ് പീരിയഡിൽ ഉൾപ്പെടുത്തിയിട്ടില്ല.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 76,925 വാക്‌സിൻ ഡോസുകൾ
Post Your Comments