
സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടല്‍ ശബരിമല തീര്‍ഥാടനുബന്ധിച്ച് പെരുനാട്- മഠത്തുംമൂഴിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ നാളെ(ഡിസംബര്‍ 7 ചൊവ്വ) ഉദ്ഘാടനം ചെയ്യും.
പെരുനാട് ശബരിമല ഇടത്താവളത്തില്‍ രാവിലെ 8.30ന് നടക്കുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.മനോജ് ചരളേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Post Your Comments