Latest NewsKeralaNews

വ്യാജ വാഗ്ദാനം നൽകി 86 ലക്ഷം രൂപ തട്ടിയെടുത്തു: സിപിഐ നേതാക്കൾക്കെതിരെ പരാതി

ഇടുക്കി : കോളേജിന് അനുമതി വാങ്ങി നൽകാമെന്ന് പറഞ്ഞ് സിപിഐ നേതാക്കൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. റിട്ട.എസ്.ഐ കോഴിക്കോട് കിഴക്കേപ്പറമ്പിൽ ശ്രീധരൻ, മകൻ ശ്രീലേഷ് എന്നിവരാണ് വണ്ടൻമേട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 86 ലക്ഷം രൂപ വാങ്ങിയതായിട്ടാണ് പരാതിയിൽ പറയുന്നത്.

2013 മുതൽ 2017 വരെയുള്ള സമയത്ത് തട്ടിപ്പ് നടത്തിയതായാണ് പറയുന്നത്. 50 ലക്ഷം രൂപ പാർട്ടി ഫണ്ടിലേക്ക് നൽകിയെന്നും, ബാക്കി തുക സിപിഐ നേതാക്കൾ തട്ടിച്ചെന്നുമാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. പണം നൽകിയതിന്റെ ബാങ്ക് രേഖകളും ഇവർ ഹാജരാക്കിയിട്ടുണ്ട്. സിപിഐ നേതാക്കൾ പണം തട്ടിയതാണെന്ന് മനസിലാക്കിയ കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പോലീസിനെ സമീപിച്ചത്.

Read Also  :  മദ്യലഹരിയിൽ പിതാവിന് ക്രൂരമർദനം : മകൻ പൊലീസ് പിടിയിൽ

ജില്ലയിലെ സിപിഐ നേതാക്കളായ കെ.കെ.സജികുമാർ, സി.കെ.കൃഷ്ണൻകുട്ടി, വി.ധനപാലൻ, ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ, സെക്രട്ടറിയേറ്റിലെ ചില ജീവനക്കാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇടതുപക്ഷ സർക്കാരിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് കോളേജിന് അംഗീകാരം നേടി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button