ന്യൂഡല്‍ഹി: പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പ് വെച്ചത്. ഇരുരാജ്യവും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പറഞ്ഞു. ഭീകരതയ്ക്കെതിരെയും സംഘടിത നീക്കങ്ങള്‍ക്കെതിരെയും ഒറ്റക്കെട്ടായി പോരാടാനും ഇരുരാജ്യങ്ങളും ധാരണയായി.
Read Also : മോദി-പുടിൻ ഉച്ചകോടി: ആറു ലക്ഷം റൈഫിൾ നിർമിക്കാൻ കരാർ
ഇന്ത്യയുടെ വ്യോമ പ്രതിരോധശേഷിക്ക് കരുത്തേകുന്ന എസ് 400 മിസൈല്‍ സംവിധാനത്തിന്റ വിതരണവും ആരംഭിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ദ്ധന്‍ ശൃംഗ്ല അറിയിച്ചു. വ്‌ളാഡിമിര്‍ പുടിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴച്ചയ്ക്ക് പിന്നാലെയാണ് ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ല ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ദീര്‍ഘദൂര ആകാശമിസൈലാണ് എസ് 400.
എണ്ണ, വാതക മേഖലയിലും പെട്രോകെമിക്കല്‍ മേഖലയിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നത് തീരുമാനമായിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം റഷ്യയുമായുള്ള വ്യാപാര ബന്ധത്തില്‍ വലിയമാറ്റമാണുള്ളതെന്നും ശൃംഗ്ല അറിയിച്ചു.
Post Your Comments