ലണ്ടൻ: ബ്രിട്ടനിൽ ഇന്നലെ മാത്രം ഒമിക്രോൺ കേസുകൾ ഇരട്ടിയായി വർദ്ധിച്ചു. നിലവിൽ, 246 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ വിഭാഗം അറിയിച്ചു. ശനിയാഴ്ച 160 കോവിഡ് കേസുകൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്നും, വളരെ പെട്ടെന്നാണ് 50 ശതമാനമായി ഉയർന്നതെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി. ബ്രിട്ടനിൽ 43,992 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം പരിശോധിച്ചാൽ 10,464,384 ഉണ്ടാകുമെന്ന് അധികാരികൾ അറിയിച്ചു. ഈയടുത്ത് 54 കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മൊത്തം മരണനിരക്ക് പരിശോധിക്കുകയാണെങ്കിൽ 145,605 ഉണ്ടാകുമെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 12 വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാവരും കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കണമെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സജിദ് ജാവിദ് അറിയിച്ചു.
ബ്രിട്ടനിൽ, വാക്സിനേഷൻ ധൃതഗതിയിൽ പുരോഗമിക്കുന്നുണ്ട്. 12 വയസ്സിന് മുകളിലുള്ള കുട്ടികളടക്കം 88% ആളുകൾ ഫസ്റ്റ് ഡോസും 81% ആളുകൾ സെക്കൻഡ് ഡോസും സ്വീകരിച്ചു.
Post Your Comments