ദോഹ: അഫ്ഗാനിസ്ഥാനിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ സംയുക്തമായി എംബസി ആരംഭിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഇന്നലെ തന്റെ ഖത്തർ സന്ദർശനത്തിനിടയിലാണ് മക്രോൺ യൂറോപ്പിലെ രാഷ്ട്രങ്ങളുടെ പദ്ധതികൾ വ്യക്തമാക്കിയത്.
താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിനു ശേഷം എല്ലാ വിദേശ രാഷ്ട്രങ്ങളും തങ്ങളുടെ എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചിരുന്നു. ഇതോടെ, അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും ചേർന്ന് സംയുക്തമായി ഇതിനൊരു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും മക്രോൺ വ്യക്തമാക്കി.
എന്നാൽ, ഇതിനു താലിബാനെ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന് അർത്ഥമില്ലെന്നും മക്രോൺ ചൂണ്ടിക്കാട്ടി. സംയുക്ത എംബസി സ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ പൂർണ്ണ രൂപമായിട്ടില്ല. അവരുടെ താമസം, സുരക്ഷിതമായി തിരിച്ചു വരാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ വ്യക്തമായ തീരുമാനം എടുക്കാനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments