ദുബായ്: റഷ്യൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 ദുബായിയിൽ റഷ്യൻ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായാണ് റഷ്യൻ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കാനെത്തിയത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി. 4,000ത്തിലേറെ റഷ്യൻ കമ്പനികളാണ് നിലവിൽ യുഎഇയിലുള്ളത്. രണ്ട് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
Post Your Comments