തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമനെയടക്കം പ്രതി ചേര്‍ത്ത് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനിടെ മലക്കം മറിഞ്ഞ് പി.ജയരാജന്‍. സിബിഐ ഒന്നിനും കൊള്ളാത്തവരാണെന്ന് അഭിപ്രായമില്ലെന്ന് പി ജയരാജന്‍ പറയുന്നു . ‘സിബിഐയെ അന്ധമായി എതിര്‍ക്കുന്നില്ല. സിബിഐ ഒരു കേസിലും നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് പറഞ്ഞിട്ടില്ല. കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പോലീസ് നന്നായി അന്വേഷിക്കുന്നുണ്ട്. എല്ലാ കേസും സിബിഐയ്ക്ക് വിടണമെന്ന് പറയുന്നത് അനാവശ്യ പിടിവാശിയാണ്’ , പി ജയരാജന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ ഉദുമയിലെ മുന്‍ സിപിഎം എംഎല്‍എയാണ് കെ.വി. കുഞ്ഞിരാമന്‍. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. 2019 ഫെബ്രുവരി 18ന് രാത്രി പ്രതിയായ സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം.
Post Your Comments