മസ്‌കത്ത്: 2022 മുതൽ രാജ്യത്തെ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷനാണ് ഇക്കാര്യം അറിയിച്ചത്.
വ്യാവസായിക മേഖലകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ഭക്ഷണ വില്പനശാലകൾ, സ്വർണ്ണം, വെള്ളി വില്പനശാലകൾ, റെസ്റ്റേറന്റുകൾ, കഫെ, പഴം, പച്ചക്കറി വില്പനശാലകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്പനശാലകൾ, കെട്ടിടനിർമ്മാണത്തിനായുള്ള ഉത്പന്നങ്ങളുടെ വില്പനശാലകൾ, പുകയില കച്ചവടം തുടങ്ങിയവയ്ക്കാണ് ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നത്.
വിവിധ വകുപ്പുകളുമായി ചേർന്നാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും അടുത്ത ജനുവരി മുതൽ രാജ്യത്ത് തീരുമാനം നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മേഖലകളിലും ഈ സേവനം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് നടപടി.
Post Your Comments