MollywoodLatest NewsKeralaCinemaNewsEntertainment

മരക്കാർ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് അറസ്റ്റിൽ

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ തിയേറ്ററിൽ റിലീസ് ചെയ്ത ദിവസം തന്നെ വ്യാജ പതിപ്പും പ്രചരിച്ചിരുന്നു. ചിത്രം ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കോട്ടയം എസ് പി ഡി ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.

ചിത്രത്തിന്റെ വ്യാജ പ്രിന്റ് ടെലഗ്രാമിലെ സിനിമ കമ്പനി എന്ന ഗ്രൂപ്പിലൂടെയാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് യുവാവിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മിക്ക ആളുകളും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന.

Also Read:സന്ദീപിനെ കൊലപ്പെടുത്തിയത് ബിജെപി-ആർഎസ് ആസൂത്രണം ചെയ്ത്, സിപിഎമ്മുകാർ മരിച്ചാൽ വ്യാജ പ്രചരണം നടത്തുന്നത് പതിവ്:കോടിയേരി

മരക്കാറിന്റെ ക്ലൈമാക്‌സ് ഭാഗം യൂട്യൂബിലും പ്രചരിച്ചതായി പരാതിയുണ്ടായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിലിറക്കിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. കൂടാതെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട് കെട്ടില്‍ പിറക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button