![](/wp-content/uploads/2021/12/rape-1.jpg)
മെക്സിക്കോ: മകളെ വളർത്തുനായ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി മാതാവ്. മെക്സിക്കോ സിറ്റിയിലെ തൽഹൗക് ഏരിയയിലാണ് സംഭവം. വളർത്തുനായ തന്റെ 9 വയസ്സായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് യുവതി പരാതി നൽകിയത്. പെൺകുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നൽകിയത്.
ഇതോടെ, കേസ് രജിസ്റ്റർ ചെയ്ത പോലീസ് യുവതിയേയും ഒപ്പമുണ്ടായിരുന്ന കുട്ടിയേയും സമാധാനിപ്പിക്കാനായി വളർത്തുനായയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി. ശേഷം പരാതിയിൽ കാര്യക്ഷമമായ അന്വേഷണവും ആരംഭിച്ചു.തുടർന്നാണ് യുവതിയുടെ രണ്ടാം ഭർത്താവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും , ഭർത്താവിനെ രക്ഷപെടുത്താനായി വളർത്തുനായയുടെ തലയിൽ കുറ്റം ആരോപിക്കുകയായിരുന്നുവെന്നും കണ്ടെത്തിയത്. ഇതോടെ, കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ട് വന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments