Latest NewsKeralaNews

സഹകരണാശുപത്രിയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരന്‍

പാര്‍ട്ടിയില്‍ നിന്ന് പുറത്തായെങ്കിലും ഇന്ന് നടക്കുന്ന ആശുപത്രി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മമ്പറം

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരന്‍. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്‍ മത്സരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടായ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മമ്പറം ദിവാകരനെതിരെ പുറത്താക്കിയിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തന്നോടുള്ള എതിര്‍പ്പാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പുറത്തായതിന് പിന്നിലെന്നാണ് മമ്പറത്തിന്റെ ആരോപണം.

Read Also : മാസംതോറും റോഡുകളുടെ അവസ്ഥ പരിശോധിക്കും: ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കള്ളവോട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ജീവന്‍ കൊടുത്തും ഇത് തടയുമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. കെ സുധാകരനുമായി വ്യക്തിപരവും രാഷ്ട്രീയപരവുമായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തന്നെ സുധാകരന്‍ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2011ലെ തെരഞ്ഞെടുപ്പ് മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും കഴിഞ്ഞ മുപ്പത് വര്‍ഷമായി ആശുപത്രിയുടെ തലപ്പത്ത് താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പാനലിനെ മത്സരിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞാണ് കെപിസിസി അംഗം കൂടിയായ ദിവാകരനെ പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തായെങ്കിലും ഇന്ന് നടക്കുന്ന ആശുപത്രി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മമ്പറം. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ ഇന്ന് വൈകുന്നേരം നാലുവരെയാണ് തെരഞ്ഞെടുപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button