കൊച്ചി : മലയാള സിനിമയുടെ അത്ഭുതം തന്നെയെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മികവില്‍ ഇറങ്ങിയ ‘മരക്കാര്‍’ എന്ന സിനിമ. എന്നാല്‍ ആ സിനിമയെ കുറിച്ച് വലിയ വിമര്‍ശനങ്ങളാണ് ചിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ഊതിപെരുപ്പിക്കുന്നത്. എന്നാല്‍ ആ സിനിമ ഒരു അത്ഭുതം എന്ന് വിേേശഷിപ്പിച്ച് വിമര്‍ശകരുടെ വായ അടപ്പിച്ച് സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് വന്നിരിക്കുകയാണ്.
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേട്ടന്‍മാരെ, നല്ല ഒരു സിനിമയേയും എഴുതി തോല്‍പ്പിക്കാനാകില്ലെന്ന് ജൂഡ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
‘ഞാന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദര്‍ശന്‍ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാന്‍ മരക്കാര്‍ കണ്ടത് . 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട് . ഒരുസിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം . ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ’.
Post Your Comments