അബുദാബി: യുഎഇയിലെ സ്‌കൂളുകൾ 9ന് അടയ്ക്കും. ശൈത്യകാല അവധിക്കായാണ് സ്‌കൂളുകൾ അടയ്ക്കുന്നത്. രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തിയ ശേഷമാണ് ഇന്ത്യൻ സ്‌കൂളുകൾ അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്ക് ശേഷമായിരിക്കും ഇനി സ്‌കൂളുകൾ തുറക്കുന്നത്. ജനുവരി 2 ന് വീണ്ടും സ്‌കൂൾ തുറക്കുന്നതാണ്.
അതേസമയം പുതുവർഷം മുതൽ അബുദാബിയിൽ എല്ലാ വിദ്യാർഥികളും സ്‌കൂളിൽ നേരിട്ട് എത്തുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ നടത്തുകയാണ് സ്‌കൂൾ അധികൃതർ. സ്‌കൂളുകൾ അടയ്ക്കുന്നതോടെ നാട്ടിലേക്ക് പോകാനാണ് പ്രവാസികൾ പദ്ധതിയിടുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പലരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
Post Your Comments