UAELatest NewsNewsGulf

കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പാർക്കിംഗ് ചെയ്യരുത്: കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്

ദുബായ്: കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്ന് ദുബായ്. കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ അവ കെട്ടിവലിച്ചുകൊണ്ടുപോവുകയോ അധികൃതർ പൂട്ടിയിടുകയോ ചെയ്യുമെന്നാണ് നിർദ്ദേശം. വാഹന ഉടമസ്ഥരിൽ നിന്നും വലിയ തുക പിഴയായി ഈടാക്കുകയും ചെയ്യുന്നതാണ്.

Read Also: മറ്റൊരു വിവാഹം കഴിച്ച കാമുകന്റെ കണ്ണില്‍ ആസിഡ് ഒഴിച്ചതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് വിവാഹമോചിതയായ യുവതി

അത്യാവശ്യ കാര്യങ്ങൾക്കും മറ്റും അധികൃതരുടെ പ്രത്യേക അനുമതി തേടണമെന്നും ആംബുലൻസ്, പൊലീസ് തുടങ്ങിയ വാഹനങ്ങൾക്ക് മാത്രമാണ് റോഡിനു സമീപം ഇത്തരം സ്ഥലങ്ങളിൽ പാർക്കിങ്ങിന് അനുമതിയുള്ളതെന്നും അധികൃതർ പറഞ്ഞു. ആർടിഎയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. റോഡിലും അതിന്റെ വശങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള ജോലികൾ ചെയ്യുന്നതും പൂർണമായും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന് വീട്ടമ്മയുടെ പരാതി, കസ്റ്റഡിയില്‍ എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button