റിയാദ്: ലെബനോൻ-അറബ് സംഘർഷത്തിന് അയവുവരുത്താൻ ഫ്രാൻസ് ഇടപെടുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, തന്റെ സൗദി സന്ദർശനവേളയിൽ ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാതിയും സൗദി കിരീടാവകാശി സൽമാനുമായി ഒരു കോൺഫറൻസ് കോളിൽ ഏർപ്പെട്ടിരുന്നു. ലെബനൻ വിഷയം രമ്യമായി പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.
സംഭാഷണത്തിൽ, ഫ്രാൻസും സൗദിയും ലെബനോന് മേലുള്ള തങ്ങളുടെ താല്പര്യം രേഖപ്പെടുത്തി. നിലവിൽ, ലെബനോനെ ഇറാൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, സൗദി അറേബ്യ ലെബനോനു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ലബനോനിലെ അംബാസിഡറെ കഴിഞ്ഞ മാസം സൗദി തിരിച്ചു വിളിച്ചിരുന്നു.
ഇറാൻ പിന്തുണ നൽകുന്ന ഹൂതി വിമതരുമായി സൗദി യെമനിൽ നടത്തുന്ന യുദ്ധത്തെ ലെബനീസ് ഭരണകൂടം ശക്തമായി വിമർശിച്ചിരുന്നു. ഇതാണ് സൗദിയുടെ അതൃപ്തിക്ക് കാരണം. ഹിസ്ബുള്ള പിറകിൽ നിന്ന് നിയന്ത്രിക്കുന്ന ലബനീസ് രാഷ്ട്രീയത്തിൽ അതൃപ്തരായ നിരവധി ഗൾഫ് രാഷ്ട്രങ്ങൾ, ലെബനോനു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സന്ധി സംഭാഷണത്തിൽ ഇവയെല്ലാം പിൻവലിക്കുമോയെന്ന കാര്യം ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കിയില്ലെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
Post Your Comments