Latest NewsInternational

പഴയ സർക്കാർ ഉദ്യോഗസ്ഥരെയും പട്ടാളക്കാരെയും താലിബാൻ കൊല്ലുന്നു : അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങൾ

നാല്പത്തിയേഴ് സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയതിന് തെളിവുകൾ

കാബൂൾ: അഫ്ഗാനിലെ പഴയ സർക്കാരിന്റെ സുരക്ഷാ സൈനികരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതവസാനിപ്പിക്കാൻ താലിബാനോടാവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങൾ. യു.എസ് അടക്കം 22 രാജ്യങ്ങൾ സംയുക്തമായാണ് താലിബാനോട് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. സൈനികരെ കാണാതാകുന്നതും, പലരും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും ഗുരുതരമായ പ്രശ്നമായാണ് കണക്കാക്കുന്നതെന്ന് അവർ പ്രഖ്യാപിച്ചു.

ഹ്യൂമൻ റൈറ്റ്സ് വാച്ച് മനുഷ്യാവകാശ സംഘടന പുറത്തു വിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൈനികരെ തട്ടിക്കൊണ്ടു പോകുന്നതും കൊല്ലുന്നതും താലിബാനാണെന്നും ലോകരാഷ്ട്രങ്ങൾ ചൂണ്ടിക്കാട്ടി. 100 കൊലപാതകങ്ങളും മുൻ അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ തട്ടിക്കൊണ്ടു പോവുകയും താലിബാൻ ഭീകരർ ചെയ്തിട്ടുണ്ട്.

ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെ നാല്പത്തിയേഴ് സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് അവർ റിപ്പോർട്ട് ചെയ്തു. ഇനി മേൽ, പഴയ അഫ്ഗാൻ സർക്കാർ ജീവനക്കാരെ അപായപ്പെടുത്തരുതെന്ന് സംഘടന നിർദ്ദേശിച്ചു. യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവർ സംയുക്തമായാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. താലിബാൻ നടത്തിയ കൊലപാതകങ്ങളെപ്പറ്റി അന്വേഷിക്കുമെന്നും പ്രസ്താവനയിൽ പ്രത്യേകം പരാമർശമുണ്ട്. താലിബാന്റെ ഓരോ നീക്കങ്ങളും തുടർന്നും നിരീക്ഷിക്കുമെന്നും ലോകരാഷ്ട്രങ്ങൾ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button