വാഷിംഗ്ടൺ: ഉക്രൈനെ ആക്രമിച്ച് കീഴ്പ്പെടുത്തിയാൽ റഷ്യ നേരിടേണ്ടി വരിക ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ. റഷ്യയെ ഉപരോധിക്കാൻ അമേരിക്കയ്ക്ക് നിരവധി മാർഗങ്ങൾ സ്വീകരിക്കാൻ കഴിയും. ഉക്രൈനെ ആക്രമിക്കാൻ കഴിയാത്ത വിധത്തിൽ റഷ്യയെ സമ്മർദ്ദത്തിലാക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് സൂചിപ്പിച്ചിരുന്നു.
ഉക്രൈയിനെ ആക്രമിക്കുകയാണെങ്കിൽ റഷ്യയുടെ സുഹൃദ് രാജ്യങ്ങൾക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുക, ലോകത്തെ പണമൊഴുക്ക് നിയന്ത്രിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്നും റഷ്യയെ പുറത്താക്കുക തുടങ്ങി നിരവധി മാർഗങ്ങളാണ് അമേരിക്കയ്ക്കു മുന്നിലുള്ളത്.
കഴിഞ്ഞ ദിവസം, ഉക്രൈൻ അതിർത്തിയിലെ സൈനിക വിന്യാസം റഷ്യ വർദ്ധിപ്പിച്ചിരുന്നു. അതോടെ, തങ്ങൾ ആഗോളതലത്തിൽ റഷ്യയ്ക്കെതിരെ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങളും ഉപരോധങ്ങളും ആസൂത്രണം ചെയ്യാൻ പോവുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ സൂചിപ്പിച്ചു. ഇത്തരം പദ്ധതികൾ നടപ്പിലാക്കുകയാണെങ്കിൽ കനത്ത വെല്ലുവിളികളായിരിക്കും പുടിൻ നേരിടേണ്ടി വരിക.
Post Your Comments