Latest NewsNewsMobile PhoneTechnology

ഡിസൈനിൽ മാറ്റമില്ല, ഐഫോൺ എസ്ഇ 2022ൽ വിപണയിലെത്തും

ന്യൂയോർക്ക്: ആപ്പിള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇറക്കാന്‍ പോകുന്ന മോഡലായ ഐഫോണ്‍ എസ്ഇ (2022) മോഡലിന് ഐഫോണ്‍ എക്‌സ്ആറിന്റെ രൂപകല്‍പന ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഗവേഷണ കമ്പനിയായ ട്രെന്‍ഡ്‌ഫോഴ്‌സ് ഇപ്പോള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം അടുത്ത എസ്ഇ മോഡലിനും നിലവിലുള്ള എസ്ഇ മോഡലിന്റെ ഡിസൈന്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് പറയുന്നത്.

അതായത്, ഐഫോണ്‍ 8ന്റെ ഡിസൈനായിരിക്കും അടുത്തിറങ്ങാന്‍ പോകുന്ന മോഡലിനും. സ്‌ക്രീന്‍ സൈസ് 4.7-ഇഞ്ച് ആയിരിക്കും. ടച്ച്‌ഐഡി ഉണ്ടാകും, ഫെയ്‌സ്‌ഐഡി ഉണ്ടാവില്ല. ഒറ്റ പിന്‍ക്യാമറ മാത്രമായിരിക്കും ഉള്ളത്, കനത്ത ബെസലും ഉണ്ടായിരിക്കും. അതേസമയം, അകത്ത് കാര്യമായ മാറ്റം വരുമെന്നും കരുതുന്നു.

Read Also:- ശരീരത്തിലെ വിഷാoശങ്ങളെ പുറംതള്ളാന്‍ ‘ചൂടുവെള്ളം’

ഐഫോണ്‍ 13 സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന എ15 പ്രോസസറായിരിക്കും പുതിയ എസ്ഇ മോഡലിനും. എന്നു പറഞ്ഞാല്‍ 5ജി കണക്ടിവിറ്റി ഉണ്ടാകും. ഫോണിന് കൂടുതല്‍ കരുത്തും ഉണ്ടാകും. ബാറ്ററി ലൈഫ് വര്‍ധിക്കുമെന്നും പറയുന്നു. അതേസമയം, 2023ല്‍ കൂടുതല്‍ വലുപ്പമുളള സ്‌ക്രീനുള്ള എസ്ഇ മോഡല്‍ കമ്പനി പുറത്തിറക്കിയേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഈ ഫോണിന് 6.1-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button