
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ തന്നെ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍. തന്നെ പ്രതി ചേര്‍ത്തത് വസ്തുതകളുടെ പിന്‍ബലമില്ലാതെയാണെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയോട് അറിയാവുന്ന എല്ലാകാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് കുഞ്ഞിരാമന്‍ വ്യക്തമാക്കി.
Read Also : ‘ജവാദ്’ ചുഴലിക്കാറ്റായി: മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ മൂന്നു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ
തന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ള ആളേയല്ല താനെന്ന് മനസിലാകുമെന്നും തന്റെ പേരില്‍ ഇതുവരെ ഒരു കേസ് പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ കൊലയാളി പാര്‍ട്ടിയായി മുദ്രകുത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കോണ്‍ഗ്രസ് പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് വന്നിട്ടില്ലെന്നും പ്രതികളെ പൊലീസിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്തതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കെവി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തത്.
Post Your Comments