തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെ വിമർശിച്ച നടൻ ജയസൂര്യയൂടെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജയസൂര്യയ്‌ക്ക് അത് പറയാനുള്ള അവകാശമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘ജയസൂര്യ പറയാനുള്ള കാര്യങ്ങൾ പറഞ്ഞു. പ്രസംഗത്തിൽ സർക്കാരിന്റെ പ്രവ്യത്തിയെ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്. ചിറാപുഞ്ചിയിൽ പതിനായിരം കിലോമീറ്റർ റോഡ് മാത്രമേയുള്ളു. കേരളത്തിൽ 3 ലക്ഷം കിലോമീറ്റർ റോഡുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്ന കാര്യത്തിൽ മഴ ഒരു പ്രശ്‌നം തന്നെയാണ്. മഴയെ അതിജീവിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമായി തുടരും. അതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ പഠിക്കും’- മുഹമ്മദ് റിയാസ് പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം.
റോഡ് നികുതി അടയ്‌ക്കുന്ന ജനങ്ങൾക്ക് നല്ല റോഡ് വേണമെന്നും, മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ ഒന്നും റോഡ് ഉണ്ടാകില്ലെന്നുമായിരുന്നു ജയസൂര്യയുടെ വിമർശനം.
Post Your Comments