തിരുവനന്തപുരം: സംസ്ഥാനത്തെ കാരവാന്‍ പദ്ധതിക്ക് ഉണര്‍വേകാന്‍ ലക്‌സ് ക്യാമ്പര്‍വാന്‍ എത്തി. കര്‍ണാടക ആസ്ഥാനമായ ഹോളിഡെയ്‌സ് ഇന്ത്യ പ്രൈവറ്റാണ് ലക്‌സ് ക്യാമ്പര്‍വാന്‍ തലസ്ഥാനത്ത് എത്തിച്ചത്. വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാഹനം ഔദ്യോഗികമായി പുറത്തിറക്കി.
Read Also : പെരിയ ഇരട്ടക്കൊലപാതകം: സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
നാലാളുകളുള്ള കുടുംബത്തിന് കാടും മലയും ആസ്വദിച്ച് കാരവാനില്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യാം. കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ ആവിഷ്‌കരിച്ച കാരവാന്‍ ടൂറിസത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചത്. കാരവാന്‍ ടൂറിസത്തിന് വേണ്ടി അപേക്ഷിച്ചവരുടെ എണ്ണം 198 ആയി. കാരവാന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 54 അപേക്ഷയും ലഭിച്ചിട്ടുണ്ട്.
ഹൗസ് ബോട്ട് ആരംഭിച്ച് മൂന്നര പതിറ്റാണ്ടിന് ശേഷമാണ് കാരവാന്‍ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങള്‍ സംസ്ഥാനത്തിന് പരിചയപ്പെടുത്തുന്നത്. ഇതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ സാധ്യതയും ഉണ്ടാകും. ഒരു പഞ്ചായത്തില്‍ ഒരു കാരവന്‍ പാര്‍ക്ക് വന്നാല്‍ അല്ലെങ്കില്‍ ഒരു പ്രത്യേക സ്ഥലത്ത് വന്നു കഴിഞ്ഞാല്‍ അതൊരു പ്രധാന കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തല്‍.
Post Your Comments