COVID 19KeralaLatest NewsNewsIndia

കേരളത്തില്‍ കൊവിഡ് വ്യാപനവും മരണ സംഖ്യയും കൂടുതല്‍: ആശങ്ക അറിയിച്ച് കേന്ദ്രം, നിയന്ത്രണവിധേയമാക്കണമെന്ന് നിര്‍ദ്ദേശം

തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതല്‍

ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനത്തിലും മരണ സംഖ്യയിലും ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 55 ശതമാനവും കേരളത്തില്‍ നിന്നുള്ളതാണെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ കണക്കാണിത്. മരണനിരക്കും രോഗവ്യാപനവും നിയന്ത്രണ വിധേയമാക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

Read Also : തിരുവനന്തപുരം ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്: ചൊവ്വാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഈ നാല് ജില്ലകളുടെ കാര്യത്തിലും കേന്ദ്രം ആശങ്കയറിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപനം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

കേരളം ഉള്‍പ്പെടെ രാജ്യത്തെ 18 ജില്ലകളിലെ ക്ലസ്റ്ററുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച 2118 മരണവും അതിന് മുമ്പുള്ള ആഴ്ചയില്‍ 1890 മരണവും റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button