ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചുവെന്ന് സംശയം. ഡല്‍ഹി സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ പരിശോധനാഫലം ഉടന്‍ വരുമെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ അറിയിച്ചു.
Read Also : മഹാരാഷ്ട്രയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു
‘ഡല്‍ഹിയില്‍ നിലവില്‍ ഒമിക്രോണ്‍ പിടിപെട്ടതായി സംശയിക്കുന്ന 12 പേരാണ് ഉള്ളത്. വിദഗ്ധ പരിശോധനയ്ക്കായി അവരുടെ ശ്രവം ശേഖരിക്കുകയും അയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ലാബുകളിലാണ് ഡല്‍ഹിയില്‍ വിദഗ്ധ പരിശോധന നടത്തുന്നത്. 12 പേരുടെയും സാമ്പിള്‍ പരിശോധന നടത്തിയത് ഇവിടെയാണെന്നും ഞായറാഴ്ച തന്നെ ഫലമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ‘ , സത്യേന്ദര്‍ സിംഗ് പറഞ്ഞു.
നിലവില്‍ രാജ്യത്ത് നാല് കേസുകളാണ് ഒമിക്രോണ്‍ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയിലെ കല്യാണിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ പുതിയ വകഭേദം ബാധിച്ചവരെല്ലാം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു. ഇതില്‍ ഒരാള്‍ ഫലം വരുന്നതിന് മുമ്പേ രാജ്യം വിട്ടിരുന്നു. ദുബായിലേക്കാണ് ഇയാള്‍ കടന്നത്.
Post Your Comments