KeralaLatest NewsNews

ചികിത്സാ ധനസഹായങ്ങളുടെ പേരില്‍ നടത്തുന്ന പണപ്പിരിവുകൾ നിയന്ത്രിക്കണം: എഐവൈഎഫ്

തിരുവനന്തപുരം : ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരിലുള്ള പണപ്പിരിവുകൾ നിയന്ത്രിക്കണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും എഐവൈഎഫ് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

Read Also  :  റഷ്യയിൽ മരണം വിതച്ച് കോവിഡ് : ഒക്ടോബറിൽ മാത്രം മരിച്ചത് 75,000 പേർ

രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമ സാമ്പത്തിക സംരക്ഷണങ്ങൾ രാഷ്‌ട്രീയ നേതൃത്വങ്ങൾ ഒരുക്കികൊടുക്കരുതെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. ചികിത്സാ ധനസഹായങ്ങളുടെ പേരില്‍ സോഷ്യൽമീഡിയയിലൂടെ മറ്റും പ്രചരണം നടത്തി വന്‍ തുകകള്‍ പിരിച്ചെടുക്കുന്നുണ്ട്. വ്യക്തികള്‍ ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു . ചികിത്സാ സഹായത്തിനാണെങ്കിൽ രോഗിയുടെ പേരില്‍ നിക്ഷേപിക്കുന്ന സംഖ്യയില്‍ നിന്ന് വിഹിതം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്നും എ ഐ വൈ എഫ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button