KeralaLatest NewsNews

ഡിവൈഎഫ്ഐ പ്രവർത്തകനായ ഭർത്താവിനെതിരെ നൽകിയ പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ല: ആരോപണവുമായി യുവതി

മലപ്പുറം : നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ യുവതിയുടെ പരാതി. ഭർത്താവിനെതിരെ നൽകിയ പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായാണ് മലപ്പുറം സ്വദേശിനി രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് യുവതിയുടെ ഭർത്താവ്. ഇയാളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തതെന്നാണ് പെൺകുട്ടിയുടെ ആരോപണം.

ഭർത്താവ് ലൈംഗീക വൈകൃതത്തിന് അടിമയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിരവധി തവണ തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി പറയുന്നു. പരപുരഷ ബന്ധമാരോപിച്ച് അപമാനിക്കുകയും ചെയ്തു. ഒപ്പം സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചെന്നും യുവതി പറയുന്നു. ഇതിനെതിരെയാണ് പൊലീസില്‍ പരാതി നൽകിയത്. എന്നാൽ ഇതുവരെ ഇതിനെതിരെ നടപടിയെടുത്തിലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Read Also  :  കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍

അതേസമയം, നവവരനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ പെൺകുട്ടിയുടെ പിതാവും അമ്മാവൻമാരുമടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button