KeralaLatest NewsIndia

ഈ ഡ്രഗ് ഉള്ളിൽ ചെന്നാൽ തനിക്കെന്തൊക്കെ സംഭവിച്ചെന്ന് ഓർമ്മയുണ്ടാവില്ല, എതിർക്കാനുള്ള ശേഷി നഷ്ടപ്പെടും: വിദഗ്ധ കുറിപ്പ്

സിനിമയിൽ കാണുന്നത് പോലെ കുഴഞ്ഞു വീഴണം എന്നില്ല. കുറഞ്ഞ അളവിൽ കൊടുത്താൽ ശാരീരികമായി എതിർക്കാൻ ഉള്ള ശേഷി നഷ്ടപ്പെടും

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തിൽ നിരവധി കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ പെണ്കുട്ടികളറിയാതെ അവരെ മയക്കു മരുന്ന് നൽകി ഉപയോഗിക്കുന്ന ചില സംഘങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇതിനെ കുറിച്ച് മാതാപിതാക്കൾക്കും പെൺകുട്ടികൾക്കും മുന്നറിയിപ്പ് നൽകുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് ശ്രീജിത്ത് പണിക്കർ.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

ഡേറ്റ് റേപ്പ് ഡ്രഗ്സ് (Date Rape Drugs)
———————————————-
ചെറിയ മദ്യ ലഹരിയിലോ, അല്ലെങ്കിൽ മദ്യം കഴിക്കാൻ കൂട്ടാക്കാത്ത സ്ത്രീകളേയോ അപകടപ്പെടുത്താൻ ഉപയോഗിക്കുന്ന ഒന്നാണ് ഡേറ്റ് റേപ്പ് ഡ്രഗുകൾ.
മൂന്ന് രാസപദാർത്ഥങ്ങൾ ആണ് ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്നത്.
1) റൂഫി എന്ന പേരിൽ അറിയപ്പെടുന്ന റോഹിപ്പ്നോൾ (flunitrazepam).
2) വിറ്റാമിൻ കെ, കിറ്റ് കാറ്റ് എന്നൊക്കെ അറിയപ്പെടുന്ന കെറ്റമിൻ (Ketamine).
3) ലിക്വിഡ് എക്റ്റസി, ഈസി ലേ എന്നൊക്കെ അറിയപ്പെടുന്ന GHB (gamma hydroxybutyric acid).

ആദ്യത്തേത് ടാബ്ലറ്റ് രൂപത്തിലും, രണ്ടാമത്തേത് വെള്ള പൌഡർ രൂപത്തിലും, മൂന്നാമത്തേത് പല രൂപത്തിലും ഉണ്ട്.
ഇരയാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്ക് അവർ കഴിക്കുന്ന ഭക്ഷണത്തിലോ, കുടിക്കുന്ന ജൂസിലോ മറ്റോ ഇത് കലർത്തിയാൽ മുൻപറഞ്ഞ അവസ്ഥയിൽ എത്തും.
സിനിമയിൽ കാണുന്നത് പോലെ കുഴഞ്ഞു വീഴണം എന്നില്ല.
കുറഞ്ഞ അളവിൽ കൊടുത്താൽ ശാരീരികമായി എതിർക്കാൻ ഉള്ള ശേഷി നഷ്ടപ്പെടും, ഇത്തരം പ്രവർത്തികൾക്കുള്ള ഇൻഹിബിഷൻ ഇല്ലാതാവും, അതിനെല്ലാം ഉപരി സ്ഥലകാലബോധം, ഓർമ്മ എന്നിവ നഷ്ട്ടപ്പെടും.

തന്റെ കൂടെ ആരൊക്കെ ഉണ്ടായിരുന്നോ എന്നും, തനിക്ക് എന്തൊക്കെ സംഭവിച്ചു എന്ന് ഓർത്തെടുക്കാൻ പോലും സാധിക്കില്ല എന്ന് ചുരുക്കം. ഡിസ്സ് അസോസിയേഷൻ എന്നൊക്കെ വിളിക്കാം.
ഈ വസ്തുക്കൾ നമ്മുടെ നാട്ടിൽ വ്യാപകം അല്ലെന്നു ധരിച്ചിരുന്ന കാലത്താണ് കൊച്ചിയിൽ ഒരു പ്രമുഖ നടനെയും ഏതാനും പെണ്കുട്ടികളേയും മയക്ക് മരുന്ന് ഉപയോഗത്തിന് പിടിച്ചപ്പോൾ അവരുടെ കയ്യിൽ നിന്നും ലഭിച്ചത് ‘കെറ്റമിൻ’ ആണെന്ന പത്രവാർത്ത 2015- ൽ വായിച്ചത്.
അപ്പോൾ മനസ്സിലായി ‘കൊച്ചി പഴയ കൊച്ചി’ അല്ലെന്ന യാഥാർഥ്യം !!
പിന്നീട് പലരും കൊച്ചിയിലെ പല ക്യാമ്പസുകളിലും ഇത് ലഭ്യം ആണെന്ന കാര്യം പറഞ്ഞു കേട്ടിട്ടുമുണ്ട്.

എങ്ങനെ ഇത്തരം ചതിക്കുഴിയിൽ വീഴാതെ നോക്കാം ?
———————————————————————————
പെൺകുട്ടികളോടും, അവരുടെ മാതാപിതാക്കൾളോടും ഉള്ള അഭ്യർത്ഥന.
1 ) പാർട്ടികളിൽ പങ്കെടുക്കുമ്പോൾ കഴിവതും ഓപ്പൺ ആയുള്ള ഡ്രിങ്കുകൾ ഒഴിവാക്കുക. ടിൻ അഥവാ കണ്ടെയ്നർ , ബോട്ടിലിൽ സീൽ ചെയ്തു വരുന്നത് ആണ് സേഫ്.
2 ) പാർട്ടികളിൽ പോകുന്നതും, വരുന്നതും കൂട്ടുകാരുമൊത്ത് കൂട്ടം ആയി മാത്രം പോവുക. പോവുന്നത് കൂട്ടം ആയെങ്കിലും തിരികെ വരാൻ കൂട്ടം തെറ്റുന്നവർക്ക് ഇത്തരം അപകട സാദ്ധ്യത കൂടുതൽ ഉള്ളവർ ആണ്.
3 ) പാർട്ടികളിൽ ജ്യൂസ് മുതലായവ പകുതി ആക്കി ഡാൻസിനും മറ്റും പോവരുത്. അങ്ങനെ പോവുന്ന പക്ഷം വിശ്വസിക്കാവുന്ന സുഹൃത്തിനെ അത് നോക്കാൻ പ്രത്യേകം ഏൽപ്പിക്കുക.

4 ) കൂട്ടത്തിൽ ഉള്ള ആർക്കെങ്കിലുമോ, നിങ്ങൾക്കോ പെട്ടന്ന് തളർച്ച, കൺഫ്യൂഷൻ മുതലായ തോന്നുന്നു എങ്കിൽ എത്രയും വേഗം മെഡിക്കൽ സഹായം തേടണം.
5 ) ഒറ്റയ്ക്കുള്ള അല്ലെങ്കിൽ വിശ്വസിക്കാൻ പറ്റിയ കൂട്ടുകെട്ട് ഇല്ലെങ്കിൽ 1091 എന്ന കേരള പോലീസിന്റെ നമ്പറിൽ ഉടനടി ബന്ധപ്പെടുക. നിങ്ങൾ വിശ്വസിക്കുന്നതിലും വേഗത്തിൽ സഹായം അവർ നൽകും.
6 ) അവസാനം ആയി അപകടം മണത്താൽ നിങ്ങൾ ഉള്ള ലൊക്കേഷൻ നിങ്ങളുടെ കുടുംബത്തെയോ, കൂട്ടുകാരെയോ വഹട്സപ്പ് വഴി അറിയിക്കുക. സന്ദേശം നൽകുക.

ബാക്കി ഒക്കെ പിന്നെ നോക്കാമെന്നേ. കുറച്ചു കുറ്റപ്പെടുത്തലുകളേക്കാൾ എത്രയോ ഭേദം ആണ് ഇത്തരം ഒരു ചൂഷണത്തിന് വിധേയമാകാതിരിക്കുന്നത്.
പാർട്ടികൾ ഒഴിവാക്കണം എന്ന് പറഞ്ഞാൽ ഇയാൾ “ഏതു കോത്താഴത്തെ മൻഷ്യൻ” എന്ന് കരുതും എന്നുള്ളത് കൊണ്ട് അപരിചതരായ വ്യക്തികൾ ഏറെയുള്ള പബ്ലിക്ക് പാർട്ടികൾ ഒഴിവാക്കുന്നതാവും നല്ലത് എന്ന് പറഞ്ഞു വയ്ക്കുന്നു.

പബ്ലിക്ക് ഫിഗർ എന്നത് പബ്ലിക്ക് ആയി സ്ഥലകാലസമയ വ്യത്യാസം ഇല്ലാതെ, സ്വന്തം സുരക്ഷ നോക്കാതെ, എവിടെയും ചിലവിടാൻ ഉള്ള ലൈസൻസ് അല്ല എന്നതും, സ്വന്തം സുരക്ഷ എന്നത് സർക്കാരിനേക്കാൾ നമ്മുടെ സ്വന്തം ‘പ്രാഥമിക കടമ’ ആണെന്നത് മറക്കരുത്
K G Sreejith Panicker
കൗൺസലിങ്ങ് സൈക്കോളജിസ്റ് &
മെന്റൽ വെൽനെസ്സ് കോച്ച്
9605850094.

shortlink

Post Your Comments


Back to top button