AlappuzhaNattuvarthaLatest NewsKeralaNewsCrime

ബൈക്ക് തട്ടി യുവതിക്ക് പരിക്കേറ്റു: ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ മൂക്കിനും മുഖത്തും പരിക്കേറ്റു

ചെങ്ങന്നൂര്‍: ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് ബൈക്ക് തട്ടി പരിക്കേറ്റു. കല്ലിശ്ശേരി സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ യുവതി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ എംസി റോഡിലെ പറയനക്കുഴിക്ക് സമീപത്തായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.

Read Also : ‘ലോകത്തിനു മുൻപിൽ പാകിസ്ഥാൻ നാണംകെട്ടു’ : ശ്രീലങ്കൻ പൗരന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ഇമ്രാൻഖാൻ

പറയനക്കുഴിക്ക് സമീപം എത്തിയപ്പോള്‍ യുവതിയുടെ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ രണ്ട് യുവാക്കള്‍ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ മൂക്കിനും മുഖത്തും പരിക്കേറ്റു. ശബ്ദം കേട്ട് തൊട്ടടുത്ത കടകളില്‍ നിന്നും ആളുകള്‍ ഓടിയെത്തിയതോടെ യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. അല്പസമയത്തിനുശേഷം യുവാക്കളുടെ മുന്നിലെത്തിയ മറ്റൊരു പള്‍സര്‍ ബൈക്കില്‍ കയറി ഇരുവരും രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ ഭാഗത്തേക്കാണ് ബൈക്ക് പോയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. ഉപേക്ഷിക്കപ്പെട്ട ബൈക്ക് പാറശാല സ്വദേശിയുടെതാണെന്ന് പൊലീസ് പറഞ്ഞു. ബൈക്കിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് ഒടിച്ച് മടക്കിയ നിലയിലാണ്. മോഷണശ്രമത്തെ തുടര്‍ന്നാണോ അപകടം നടന്നതെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button