തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ ഒമ്പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഇന്ധന വില വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സംഘടനകളുമായും ചർച്ച നടത്തി.
ഇക്കാര്യത്തിൽ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തുന്നത്.
Post Your Comments