Latest NewsInternational

‘സ്ത്രീ ഉപഭോഗ വസ്തുവല്ല’ : ആഗോള പ്രതിച്ഛായ മാറ്റാൻ പുതിയ അടവുകളുമായി താലിബാൻ

സ്ത്രീ സ്വാതന്ത്ര്യത്തിനു പ്രാധാന്യമുള്ള മാർഗനിർദേശങ്ങൾ

കാബൂൾ: ലോകത്തിനു മുൻപിൽ പ്രതിച്ഛായ മാറ്റാനുള്ള പുതിയ തന്ത്രങ്ങളുമായി താലിബാൻ. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് താലിബാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീയെ ഒരു വസ്തുവായിട്ടല്ല കാണുന്നതെന്നും, വിവാഹം ചെയ്യാൻ അവരുടെ അനുമതി തേടണമെന്നും പുതുതായി ഇറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ താലിബാൻ വ്യക്തമാക്കി. എന്നാൽ, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിലും പുറത്ത് ജോലിക്ക് പോകുന്നതിനുമുള്ള അനുമതി നൽകുന്നതിനെ കുറിച്ച് ഒന്നും വെളിപ്പെടുത്താൻ താലിബാൻ തയ്യാറായില്ല.

ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാന്റെ ഫണ്ട് താലിബാൻ ഭരണകൂടം നൽകാതെ അന്തരാഷ്ട്ര സമൂഹം മരവിപ്പിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് താലിബാൻ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

സ്ത്രീകളെ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കില്ലെന്നും വിധവകൾക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശം നൽകുമെന്നുമാണ് പുതിയ മാർഗനിർദേശത്തിൽ താലിബാൻ പ്രഖ്യാപിക്കുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും പുറത്ത് ജോലി ചെയ്യാനുള്ള അനുവാദം നൽകുന്നതും ഭാവിയിൽ പരിഗണിക്കുമെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button