UAELatest NewsNewsInternationalGulf

ദേശീയ ദിനം: ടിക്കറ്റ് നിരക്കിൽ ഇളവുമായി വിസ് എയർ അബുദാബി

അബുദാബി: ടിക്കറ്റ് നിരക്കിൽ ഇളവുമായി വിസ് എയർ. യുഎഇയുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിസ് എയർ അബുദാബി വിമാന ടിക്കറ്റ് നിരക്കിൽ 50% ഇളവ്. പ്രഖ്യാപിച്ചത്. 99 ദിർഹത്തിന് 10,000 ടിക്കറ്റുകളാണ് നൽകുക. നേരത്തെ ഫോട്ടോ മത്സരത്തിൽ 50 പേർക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്ന് പ്രഖ്യാപനവും കമ്പനി നടത്തിയിരുന്നു.

Read Also: കേരളത്തെ രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റിയത് ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.എം സുധീരൻ

വിസ്എയർ അബുദാബിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും നടക്കുന്ന ഫോട്ടോ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 50 പേർക്കാണ് ടിക്കറ്റ് ലഭിക്കുക. യുഎഇയുടെ പ്രമുഖ ലാൻഡ്മാർക്കിന്റെ ഫോട്ടോ എടുത്ത് UAE50WithWIZZൽ പോസ്റ്റ് ചെയ്ത് Wizzair എന്ന് ടാഗ് ചെയ്യണം. മികച്ച ഫോട്ടോകൾ തിരഞ്ഞെടുത്ത് Wizz Air-ന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ വീണ്ടും പോസ്റ്റ് ചെയ്യും. എയർലൈൻ സർവീസ് നടത്തുന്ന ഏതു സെക്ടറിലേക്കും 2022 മാർച്ച് 26 വരെ യാത്രചെയ്യാവുന്ന സൗജന്യ ടിക്കറ്റാണ് സമ്മാനം.

Read Also: സഖാവ് സന്ദീപിന്റെ നിഷ്‌ഠൂരമായ കൊലപാതകത്തിൻ്റെ കാരണം അന്വേഷിച്ച് പുറത്തു കൊണ്ടുവരും: പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button