ഹൈദരാബാദ്: കോവിഡ് മഹാമാരിയെ തുടർന്ന് പണിയില്ലാതായതോടെ മദ്യശാല തുടങ്ങി തെലുങ്ക് നടൻ. തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയിൽ വിൽപന നടത്തുന്ന നടന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
രണ്ട് പതിറ്റാണ്ടായി തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു രഘു. കോവിഡിനെ തുടർന്ന് അവസരങ്ങൾ കുറഞ്ഞതാണ് മദ്യശാല ആരംഭിക്കാൻ കാരണം. കോവിഡിന് മുമ്പ് അഭിനയിച്ച ചില സിനിമകൾ തിയേറ്ററുകൾ അടച്ചിട്ടതോടെ പുറത്തിറങ്ങിയില്ല. ഉപജീവനത്തിന് മറ്റു വഴികളില്ലാതെ മദ്യവിൽപനയിലേക്ക് കടക്കുകയായിരുന്നു. മദ്യശാലയെ കൂടാതെ ജൈവകൃഷി മേഖലയിലും നടൻ കടന്നിട്ടുണ്ട്. ഹൈദരാബാദ് അതിര‍്ത്തിയിലെ കൃഷിയിടത്തിലാണ് രഘുവിന്റെ ജൈവകൃഷി സംരംഭം. ജോലി ഇല്ലാതായതോടെ ആദ്യം കൃഷിയിലേക്കാണ് തിരിഞ്ഞത്.
Read Also: സിഐഎസ്എഫ് ക്യാമ്പിലേക്ക് വന്‍ ഭക്ഷണ ഓഡര്‍: കെണിയിൽ വീണ് ഹോട്ടലുടമ
എന്നാൽ കൂടുതൽ ലാഭം മദ്യവിൽപ്പനയ്ക്കാണെന്ന് മനസ്സിലാക്കി മദ്യശാല ആരംഭിക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് നടന്റെ പുതിയ ബിസിനസ്സ്. സിനിമാ താരം മദ്യം വിൽക്കാൻ എത്തിയതോടെ വൻ തിരക്കാണ് മദ്യശാലയിൽ. മദ്യം വാങ്ങാനെത്തുന്നവർ നടനൊപ്പം സെൽഫിയുമെടുത്താണ് മടങ്ങുന്നത്.
Post Your Comments