Latest NewsNewsIndia

ലൈംഗിക പീഡന കേസ്: ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്ത് വിടണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയിൽ

കഴിഞ്ഞ വര്‍ഷം ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

മുംബൈ : ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസിൽ ഡിഎൻഎ ഫലം പുറത്ത് വിടണമെന്ന ആവശ്യം ശക്തമാക്കി ബിഹാര്‍ സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ. തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പൊലീസ് ഫലം സമര്‍പ്പിച്ചത്. എന്നാൽ, കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.

Read Also  :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം : വ്യാ​ജ വൈ​ദ്യ​ൻ പിടിയിൽ

ഇന്നലെ കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്ട്‌വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിനോയിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button