ജിദ്ദ: വിദ്യാർത്ഥികളോട് കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി സൗദി അറേബ്യ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദിയുടെ നടപടി. വിദ്യാർഥികളോടു മാസ്‌ക് ധരിക്കാനും വാക്സിനേഷൻ പൂർത്തിയാക്കാനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
എല്ലായിടങ്ങളിലും വിദ്യാർഥികൾ മാസ്‌ക ധരിക്കുക, രണ്ടു ഡോസ് വാക്സീൻ പൂർത്തിയാക്കുക, ബൂസ്റ്റർ ഡോസ് സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുള്ളത്. മുൻകരുതൽ നടപടികൾ പാലിക്കുന്നത് ഒമിക്രോൺ വകഭേദം അടക്കമുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ അപകട സാധ്യതയിൽ നിന്ന് സംരക്ഷണം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments